Book Review : ജീവിതം സന്തുഷ്ടമാക്കാന്‍ , നിത്യ യവ്വനം നേടാന്‍ by John Muzhuthettu

നമസ്കാരം ,

വായനാ ശീലം ഇന്നത്തെ തലമുറയില്‍ നിന്നും വളരെ അകലം പാലിക്കുന്ന ഈ കാലത്തില്‍ , കുറച്ച് ആളുകള്‍ക്കെങ്കിലും വയനാശീലതോടുള്ള അതിയായ ആഗ്രഹം ഇല്ലാതിരിക്കില്ല . അങ്ങനെ ഉള്ളവര്‍ക്ക് വേണ്ടി പുതിയ ഒരു അധ്യായം തുടങ്ങുകയാണ് ഇവിടെ . ഞാന്‍ വായിച്ചിട്ടുള്ള പുസ്തകങ്ങളില്‍ എനിക്ക് അനുഭവപ്പെട്ട ഭാവങ്ങള്‍ ആണ് ഞാനിവിടെ എഴുതുവാന്‍ തുടങ്ങുന്നത് .

“ജീവിതം സന്തുഷ്ടമാക്കാന്‍ , നിത്യ യവ്വനം നേടാന്‍ ” –

തലക്കെട്ട്‌ പോലെ തന്നെ ജീവിത വിജയത്തിനും മാനസിക വികാസത്തിനും മാനസിക സമ്മര്‍ദ്ദത്തിനും എല്ലാം ഒരു ഒറ്റമൂലി ആണ് ഈ ഗ്രന്ഥം .

John Muzuthettu ഒരു മനശാസ്ത്ര വിദഗ്തന്‍ ആണ് . അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ പല പല മാനസിക പ്രശ്നങ്ങള്‍ ഉള്ള ആളുകളെ അദ്ദേഹം കണ്ടിട്ടുണ്ട് . കൂടാതെ ലോക പ്രശസ്തരായ പല മാനസിക ശാസ്ത്രജ്ഞന്‍ മാരുമായും ഇദ്ദേഹത്തിനു ബന്ധം ഉണ്ട് . അതുകൊണ്ട് തന്നെ ഒരു വിശാലമായ മാനസിക കാഴ്ചപ്പാട് ആണ് ഈ രചനയില്‍ അദ്ദേഹം നിവര്തിചിട്ടുല്ലത് .

മനുഷ്യ മനസിന്‍റെ വികലമായ ചിന്തകളും , ആ ചിന്തകള്‍ മൂലം ദൈനം ദിന ജീവിതത്തില്‍ വരുന്ന വൈകല്യങ്ങളും ഈ രചനയില്‍ രചയ്താവ് തുറന്നു കാട്ടുന്നു .

എങ്ങനെയൊക്കെ നമുക്ക് മാനസിക വിഷമങ്ങള്‍ വരാം, അതിനുള്ള മൂല കാരണങ്ങള്‍ എന്തൊക്കെ , നമ്മുടെ ഏതു  വിധത്തിലുള്ള ചിന്തകളും ജീവിത ശൈലികളും ആണ് നമ്മെ കൂടുതല്‍ മാനസിക വിഷമങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴി തെളിയിക്കുന്നതെന്നും ഈ പുസ്തകത്തില്‍  അദ്ദേഹം വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.

തികച്ചും മനശാസ്ത്ര പരമായ സമീപനത്തിലൂടെ എങ്ങനെ ഈ പ്രശ്നങ്ങളും , ജീവിത ശൈലികളും നമുക്ക് വത്യസ്തമാക്കാം അല്ലെങ്കില്‍ എന്താണ് ഇതുനുള്ള വ്യക്തമായ പരിഹാരം കൂടാതെ സന്തോഷപരമായ ജീവിതം നമ്മിലുണ്ടാക്കുന്ന കാതലായ വത്യാസം എന്നിവയും വ്യക്തമായി ഈ കൃതിയില്‍ പ്രസ്താവിച്ചിട്ടുണ്ട് .

തികച്ചും മൂല്യം ഉള്ള ഒരു പുസ്തകം ആണ് ഇത് .

 

By

JPS

Leave a comment